ഏആര്എസ് എഞ്ചിനീയറിംഗ് – ഞങ്ങളേക്കുറിച്ച്..

...

ഞങ്ങളുടെ ഏആര്എസ് എഞ്ചിനീയറിംഗ് (ARS Engineering), കോയമ്പത്തൂർ., കമ്പനിയെക്കുറിച്ച്..

2006 ൽ സ്ഥാപിതമായ ARS എഞ്ചിനീയറിങ്ങ് മികച്ച കസ്റ്റമർ സർവീസ് നൽകിവരുന്ന സ്ഥാപനമാണ്. റബ്ബർ ബാൻഡ് കട്ടിംഗ് മെഷിന്, റബ്ബർ ബാൻഡ് ഡിപ്പിംഗ് മെഷീൻ, റബർ ബാൻഡ് ഡ്രൈയർ മെഷിൻ, ഏലം ക്ലീനിംഗ് മെഷിൻ, റബർ ബാൻഡ് കെമിക്കൽ മിക്സിങ് മെഷീൻ, ബ്ലെൻഡർ മെഷീൻ,

ഓട്ടോമാറ്റിക് കോക്കനട്ട് ഡീഹസ്കിംഗ്(Dehusking Machine) മെഷീൻ, സെമി-ഓട്ടോമാറ്റിക് ടെൻഡർ കോക്കനട്ട് ട്രിമിംഗ് മെഷീൻ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നു.

എ.ആർഎസ് എൻജിനീയറിംഗ് തങ്ങളുടെ ഉൽപ്പന്നങ്ങൾ വളരെ ഫലപ്രദമായി ലഭ്യമാക്കുകയും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗുണനിലവാരം നൽകുകയും ചെയ്യുന്നു. ദീർഘകാല വ്യാപാര ബന്ധങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മികച്ച പരിശീലനം ലഭിച്ച ജീവനക്കാർ ഞങ്ങളുടെ പ്രത്യേക തയാണ്. ആധുനിക ട്രെൻഡുകൾ ഉപയോഗിച്ചു നിർമ്മാണ പ്രക്രിയയിൽ വേണ്ട പരിഷ്‌ക്കാരങ്ങൾ നടത്തി വരുന്നു.

സിക്സ് സിഗ്മ(Six Sigma) തത്വങ്ങൾ നിർമ്മാണത്തിലും വിൽപ്പനാനന്തര സേവനത്തിലും പിന്തുടരുന്ന മികച്ച കമ്പനിയാണ് ARS എൻജിനീയറിങ്. കൂടാതെ LEAN ടൂളുകൾ ഉപയോഗിച്ചു് നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൃത്യമായ ഡെലിവറി വില്പ്പനാനന്തര സേവനം(After sales) ഉപഭോക്താക്കളുടെ ആശങ്കകൾക്ക് പരിഹാരം എന്നിവ നല്കിവരുന്നതാണ് ഞങ്ങളുടെ വിജയത്തിന്ടെ കാരണം.

നിലവിലുളള ഉപഭോക്താക്കൾ തന്നെയാണ് ഞങ്ങളുടെ വികസനത്തിന്റെ അടിത്തറ.

ഇതിനാൽ ഞങ്ങളുടെ ഉപഭോക്തൃ അടിത്തറ വർധിച്ചുവരികയാണ്.

ARS എഞ്ചിനിയറിങ്ങിന്റെ ഭാഗമാവുവാൻ ഞങ്ങൾ നിങ്ങളെ സാദരം ക്ഷണിക്കുന്നു.

സ്നേഹാദരങ്ങളോടെ

ഏആര്എസ് എഞ്ചിനീയറിംഗ് (ARS Engineering)

ARS – Always Ready to Serve.

ARS – എപ്പോളും സേവിക്കാൻ തയ്യാറാണ്.